Hubbu Rasool

Latest News

കാന്തപുരത്തിന്റെ കേരളയാത്ര: ജില്ലാ പ്രഖ്യാപനം 16ന്
കണ്ണൂര്‍: ‘മാനവികതയെ ഉണര്‍ത്തുന്നു’ എന്ന ശീര്‍ഷകത്തില്‍ 2012 ഏപ്രില്‍ 12-18 കാലയളവില്‍ നടക്കുന്ന കാന്തപുരത്തിന്റെ കേരളയാത്രയുടെ ജില്ലാ പ്രഖ്യാപനം ഈമാസം 16ന് കണ്ണൂരില്‍ നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം, എസ് എം എ സംഘടനകളുടെ യൂനിറ്റ് വരെയുള്ള ഘടകങ്ങളുടെ ഭാരവാഹികളാണ് പ്രഖ്യാപന സമ്മേളനത്തില്‍ പങ്കെടുക്കേണ്ടത്. ഇതിനായി എസ് വൈ എസ് മേഖലാ സെക്രട്ടറിമാര്‍ മുഖേന പേര് രജിസ്റര്‍ ചെയ്യേണ്ട അംഗങ്ങള്‍ക്കുള്ള ബാഡ്ജുകള്‍ ഈമാസം 13ന് മേഖലാ കേന്ദ്രത്തില്‍ വിതരണം ചെയ്യും. പൊതുജനങ്ങള്‍ക്ക് പ്രഖ്യാപന സമ്മേളനം വീക്ഷിക്കുന്നതിന് ഗ്യാലറി സൌകര്യം ഏര്‍പ്പെടുത്തും. പരിപാടിയുടെ മുന്നോടിയായി ജില്ലയിലെ 13 മേഖലാ കേന്ദ്രങ്ങളിലും സുന്നി സംഘടനകളുടെ സംയുക്ത കണ്‍വന്‍ഷന്‍ 9, 10, 11 തീയതികളില്‍ നടക്കും. മേഖലാ കണ്‍വന്‍ഷനുകളില്‍ എസ് വൈ എസ് മേഖലാ പ്രവര്‍ത്തക സമിതി, പഞ്ചായത്ത് ഭാരവാഹികള്‍, യൂനിറ്റ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരും എസ് എസ് എഫ് ഡിവിഷന്‍, സെക്ടര്‍ പ്രവര്‍ത്തക സമിതി, യൂനിറ്റ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരും റെയ്ഞ്ച് ജനറല്‍ ബോഡി എസ് എം എ റീജനല്‍ ജനറല്‍ ബോഡി, റീജനല്‍ എക്സിക്യൂട്ടീവ് എന്നിവരും പങ്കെടുക്കണം. ജില്ലാ പ്രതിനിധികള്‍ പരിപാടിക്ക് നേതൃത്വം നല്‍കും.
കണ്ണൂര്‍ അല്‍ അബ്റാര്‍ സുന്നി കോംപ്ളക്സില്‍ ചേര്‍ന്ന ജില്ലാ എക്സിക്യൂട്ടീവ് കൌണ്‍സില്‍ യോഗം ചെയര്‍മാന്‍ എന്‍ അശ്റഫ് സഖാഫി കടവത്തൂരിന്റെ അധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ കെ പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എന്‍ അബ്ദുല്‍ ലത്തീഫ് സഅദി പഴശി പദ്ധതി വിശദീകരണം നടത്തി.
കേരള യാത്രയുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്നതിന് ഉപസമിതി ചെയര്‍മാന്‍, കണ്‍വീനര്‍മാരായി അലിക്കുഞ്ഞി ദാരിമി, ഇബ്റാഹിം മാസ്റര്‍ (മഹല്ല് സമ്മേളനം), അബ്ദുര്‍ റസാഖ് മാണിയൂര്‍, നവാസ് കൂരാറ (മീഡിയ), മുഹ്യുദ്ദീന്‍ സഖാഫി മുട്ടില്‍, ഷാജഹാന്‍ ഏളന്നൂര്‍ (പ്രചാരണം), മഹ്മൂദ് മാസ്റര്‍ തലശേരി, വി വി അബൂബക്കര്‍ സഖാഫി (ഘടകങ്ങളുടെ പദ്ധതി), അബ്ദുല്ലക്കുട്ടി ബാഖവി, മുനീര്‍ നഈമി(ഉപഹാരം), മുഹമ്മദ് സഖാഫി ചൊക്ളി, നിസാര്‍ അതിരകം (സ്വീകരണ സമ്മേളനം), എന്നിവരെ തിരഞ്ഞെടുത്തു. കണ്‍വീനര്‍ ആര്‍ പി ഹുസൈന്‍ ഇരിക്കൂര്‍ സ്വാഗതവും, എന്‍ സകരിയ്യ മാസ്റര്‍ നന്ദിയും പറഞ്ഞു.
േകരള യാത്ര: ശനിയാഴ്ച കോഴിക്കോട്ട് എസ് എസ് എഫ് സെമിനാര്‍
കോഴിക്കോട്: മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയത്തില്‍ അടുത്തവര്‍ഷം ഏപ്രില്‍ 12 മുതല്‍ 28 വരെ നടക്കുന്ന കാന്തപുരത്തിന്റെ കേരളയാത്രയുടെ പ്രചാരണാര്‍ഥം ജില്ലാ കേന്ദ്രങ്ങളില്‍ എസ് എസ് എഫ് സംഘടിപ്പിക്കുന്ന സെമിനാറുകള്‍ക്ക് ലോക മനുഷ്യാവകാശ ദിനത്തില്‍ തുടക്കമാകും. ഈ മാസം 10ന് കോഴിക്കോട് ഇന്‍ഡോര്‍സ്റേഡിയം ഹാളില്‍ ഉച്ചക്ക് രണ്ടിന് നടക്കുന്ന മനുഷ്യാവകാശ സെമിനാര്‍ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യും.? എന്‍ അലി അബ്ദുല്ല, കെ ഇ എന്‍, സി കെ അബ്ദുല്‍ അസീസ്, കെ അബ്ദുല്‍ കലാം, കെ സി വര്‍ഗീസ് സംബന്ധിക്കും. എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് എന്‍ എം സ്വാദിഖ് സഖാഫി മോഡറേറ്ററായിരിക്കും.
പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ സജീവമായി
മലപ്പുറം. കാന്തപുരത്തിന്റെ കേരളയാത്രക്ക് ജില്ലയില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമായി.മാനവികതയെ ഉണര്‍ത്തുന്നുഎന്ന ശീര്‍ഷകത്തില്‍ 2012 ഏപ്രില്‍ 12 മുതല്‍ 28 വരെയാണ് കേരളയാത്ര സംഘടിപ്പിക്കുന്നത്. കാസര്‍ഗോഡ് നിന്നും തുടങ്ങി തിരുവനന്തപുരത്താണ് യാത്ര സമാപിക്കുന്നത്. മൂല്യബോധം നഷ്ടപ്പെട്ട ജനസമൂഹത്തെ ബോധവത്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ 14 ജില്ലകളില്‍ പതിനാറ് ദിവസം പര്യടനം നടത്തി ഏപ്രില്‍ 28ന് യാത്ര തിരുവനന്തപുരത്ത് സമാപിക്കും. സമൂഹത്തില്‍ അനുദിനം വളര്‍ന്നുവരുന്ന മാനവിക വിരുദ്ധ പ്രവണതകള്‍ക്കെതിരെയാണ് കാന്തപുരത്തിന്റെ കേരള യാത്ര. ജീവിതനിലവാരത്തിലും വികസന കാര്യത്തിലും നാം ഏറെമുന്നിലാണ്. എന്നാല്‍ ഈ നേട്ടം സാമൂഹിക, സാംസ്കാരിക മേഖലകളില്‍ കൂടി ഉണ്ടണ്ടാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. ആരോഗ്യ മേഖലയില്‍ നേട്ടം കൈവരിച്ച കേരളം മാലിന്യ കൂമ്പാരങ്ങളുടെയും പകര്‍ച്ച വ്യാധികളുടെയും നാടായി മാറി. രാഷ്ട്രീയ ഉദ്യോഗസ്ഥ മണ്ഡലങ്ങളില്‍ അഴിമതി സ്ഥാപനവത്കരിക്കപ്പെട്ടു. സാമ്പത്തിക തട്ടിപ്പുകള്‍, മോഷണം, മദ്യപാനം തുടങ്ങിയ അധാര്‍മിക പ്രവണതകളെക്കൊണ്ടണ്ട് കേരളീയ അന്തരീക്ഷം കലുഷിതമായി. സാക്ഷരതയിലും?വിദ്യാഭ്യാസത്തിലും കൈവരിച്ച നേട്ടങ്ങള്‍ സമൂഹത്തിലെ ബലഹീനരോടുള്ള സമീപനത്തില്‍ മാറ്റം വരൂത്തിയിട്ടില്ല. മുഴുവന്‍ അധാര്‍മ്മിക പ്രവര്‍ത്തനങ്ങളെയും ഉന്മൂലനം ചെയ്യുകയാണ് കേരളയാത്രയുടെ ലക്ഷ്യം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആഴത്തില്‍ വേരൂന്നിയ രാഷ്ട്രീയവബോധം തിരിച്ച്കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ കൂടി ഭാഗമായിട്ടാണ് യാത്ര സംഘടിപ്പിക്കുന്നത്. യാത്രയുടെ മുന്നോടിയായി മഹല്ല് സമ്മേളനങ്ങള്‍, സാംസ്കാരിക സദസ്സുകള്‍, കുടുംബസദസ്സുകള്‍, വിദ്യാര്‍ഥി സമ്മേളനങ്ങള്‍, പ്രഭാഷണങ്ങല്‍, സെമിനാറുകള്‍, സ്നേഹ സംഗമങ്ങള്‍, കാരണവന്‍മാരുടെ ഒത്തുചേരല്‍, ലഘുലേഖവിതരണം, ഡോക്യുമെന്ററി പ്രദര്‍ശനങ്ങള്‍, സന്ദേശയാത്രകള്‍, സ്നേഹജാഥകള്‍, എസ് ബി എസ് വര്‍ണ്ണ ജാലകം, കലാജാഥകള്‍, ഹൈവേമാര്‍ച്ച്, മഹല്ല് പര്യടനം, ജില്ലാ മുതഅല്ലിം സമ്മേളനങ്ങള്‍, കേരള മുദരിസ് സമ്മേളനം, ജില്ലാ ഉപയാത്രകള്‍ തുടങ്ങിയ വിപുലങ്ങളായ പരിപാടികളും നടക്കും. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ എക്സിക്യൂട്ടീവ് കൌണ്‍സിലാണ് നേതൃത്വം നല്‍കുന്നത്. പ്രചാരണത്തിന്റെ ഭാഗമായി എസ് എസ് എഫ് ജില്ലാ നേതൃത്വം മലപ്പുറത്ത് ചുമരെഴുത്ത് നടത്തി. ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ ഡിവിഷനുകളിലും ഡിവിഷന്‍ പ്രവര്‍ത്തക സമിതി അംഗങ്ങളും സെക്ടര്‍ ഭാരവാഹികളുടെയും സ്നേഹ സംഘങ്ങളുടെയും നേതൃത്വത്തില്‍ നവംബര്‍ 27ന് തെരുവ് കീഴടക്കലിന്റെ ഭാഗമായി മുഴുവന്‍ സെക്ടറുകളിലും ചുമരെഴുത്തുകള്‍ പൂര്‍ത്തിയാവും.